കേരളം
ആശമാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ. ആശമാര്‍ക്ക് ഓണറേറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആശമാരുടെ പ്രശ്നങ്ങള്‍ പഠിച്ച സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്കി. വിദഗ്ദ സമിതി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
നിലവില്‍ 7,000 രൂപയുള്ള ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. കേന്ദ്ര നിയമപ്രകാരം നിലവില്‍ 50,000 രൂപയാണ് വിരമിക്കല്‍ ആനുകൂല്യം. ഇത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.