മിലാൻ മാൽപെൻസ വിമാനത്താവളത്തെ പരിഭ്രാന്തിയിലാക്കി യാത്രക്കാരന്റെ അഴിഞ്ഞാട്ടം

മിലാൻ മാൽപെൻസ വിമാനത്താവളത്തെ പരിഭ്രാന്തിയിലാക്കി യാത്രക്കാരന്റെ അഴിഞ്ഞാട്ടം. ടെർമിനൽ 1-ലെ ചെക്ക്-ഇൻ ബിന്നിന് തീയിടുകയും ഉപകരണങ്ങൾ ചുറ്റിക ഉപയോഗിച്ച് തകർക്കുകയും ചെയ്ത യാത്രക്കാരനാണ് മറ്റു യാത്രക്കാരെ പരിഭ്രാന്തിയിലാലാക്കിയത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും വിമാനത്താവളം സുരക്ഷിതമാണെന്നുമാണ് അധികൃതരുടെ നിലപാട്.
രാവിലെ 10.30 ഓടെ ഗേറ്റ് 13-ന് സമീപത്താണ് അക്രമി തീ ഇട്ടത്. തൊട്ടുപിന്നാലെ ഡിപ്പാർച്ചർ ഏരിയ പുക കൊണ്ട് നിറഞ്ഞു.സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും അക്രമിയെ കീഴ്പ്പെടുത്തി. അഗ്നിശമന സേനാംഗങ്ങൾ ടെർമിനലിന്റെ ചില ഭാഗങ്ങൾ ഒഴിപ്പിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വിമാനസർവീസുകളിൽ കാലതാമസവും റദ്ദാക്കലും റിപ്പോർട്ട് ചെയ്തതായി വിവരമുണ്ട്.
ഇറ്റലിയിൽ താമസിക്കുന്ന മാലിയൻ നിവാസിയാണ് കുറ്റവാളിയെന്ന് പോലീസ് വ്യക്തമാക്കി. അക്രമ കാരണം വെളിവായിട്ടില്ല.