ഉടൻ മാൾട്ട വിടണം – ഐഇയുവിലെ 80-ലധികം വിദ്യാർത്ഥികളോട് ഐഡന്റിറ്റി

ഇന്റർനാഷണൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ (ഐഇയു) 80-ലധികം വിദ്യാർത്ഥികളുടെ പെർമിറ്റുകൾ “ഉടൻ പ്രാബല്യത്തിൽ റദ്ദാക്കി.
ഈ മാസം ആദ്യം ലൈസൻസ് റദ്ദാക്കിയ ഗ്ഷിറയിലെ സ്വകാര്യ ‘സർവകലാശാല’യിലെ വിദ്യാർത്ഥികളുടെ താമസ പെർമിറ്റ് റദ്ദ് ചെയ്താണ് ഐഡന്റിറ്റി അവരോട് രാജ്യം വിടാൻ ഉത്തരവിട്ടത്. 30 ദിവസത്തിനുള്ളിൽ യൂറോപ്യൻ യൂണിയൻ വിടാനാണ് നിർദേശം. തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ അവർക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങൾ നൽകി.
മാൾട്ട വിസ അപേക്ഷകൾ നിരസിച്ചപ്പോൾ സർവ്വകലാശാല പണം തിരികെ നൽകാത്തതിനെത്തുടർന്ന് തങ്ങളുടെ ആജീവനാന്ത സമ്പാദ്യം നഷ്ടപ്പെട്ടതായി വിദേശ വിദ്യാർത്ഥികൾ പരാതിപ്പെട്ടു. കമ്പനിയുടെ ഓഡിറ്റിനെത്തുടർന്നാണ് വിദ്യാഭ്യാസ അധികാരികൾ ഐഇയുവിന്റെ ലൈസൻസ് റദ്ദാക്കിയത്. മാൾട്ടയിലുള്ള ഐഇയു വിദ്യാർത്ഥികൾ അവരുടെ താമസ പെർമിറ്റുകൾ റദ്ദാക്കുന്നതിന് മുമ്പ് യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ലെന്ന് പരാതിപ്പെടുന്നു. മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്നതിന് ആവശ്യമായ പഠനങ്ങളുടെ സാക്ഷ്യപ്പെടുത്തിയ രേഖകൾ സർവകലാശാല നൽകിയിട്ടില്ലെന്ന് അവർ പറയുന്നു.15000 യൂറോ വരെയാണ് ഒരു വിദ്യാർത്ഥിയിൽ നിന്നും സർവ്വകലാശാല വാങ്ങിയത്.