അന്തർദേശീയം
സ്‌കിബിഡി, ഡെലൂലു, ഇന്‍സ്‌പോ; കേംബ്രിജ് നിഘണ്ടുവില്‍ ആറായിരത്തിലധികം പുതിയ വാക്കുകള്‍

ലണ്ടന്‍ : സ്‌കിബിഡി, ഡെലൂലു, ഇന്‍സ്‌പോ… എന്നൊക്കെ കോട്ട് അന്തംവിടണ്ട. ജെന്‍ സിയുടേയും ജെന്‍ ആല്‍ഫയുടേയും നിഘണ്ടുവിലെ വാക്കുകളാണ് ഇതെല്ലാം. ഈ വാക്കുകളെല്ലാം കേംബ്രിജ് നിഘണ്ടു അങ്ങെടുത്തിട്ടുണ്ട്.
ട്രാഡ്‌വൈഫ്, മൗസ് ജിഗ്ലര്‍ തുടങ്ങിയ വാക്കുകളും പുതിയതായി ഇടംപിടിച്ചിട്ടുണ്ട്. ആറായിരത്തിലധികം വാക്കുകളാണ് പുതിയതായി കേംബ്രിജ് നിഘണ്ടുവില്‍ ഇടംപിടിച്ചത്.
സ്‌കിബിഡിയ ടോയ്‌ലറ്റ് എന്ന യുട്യൂബ് പരമ്പരയിലൂടെ പ്രശസ്തമായ വാക്കാണ് സ്‌കിബിഡി. സന്ദര്‍ഭമനുസരിച്ച് എന്തര്‍ഥവും കൈവരുന്ന പദം. ഡെലൂഷന്‍ (ഭ്രമാത്മകമായത്) എന്ന വാക്കിന്റെ ചുരുക്കെഴുത്താണ് ഡെലൂലു.
സമൂഹ മാധ്യമങ്ങളില്‍ പരമ്പരാഗത സ്ത്രീ സങ്കല്‍പം പിന്തുടരുന്ന സ്ത്രീകളാണ് ട്രാഡ്‌വൈഫ്. ട്രഡീഷണല്‍ വൈഫിന്റെ ചുരുക്കെഴുത്താണിത്. വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴും ജോലി ചെയ്യുന്നുണ്ടെന്നു നടിക്കുന്നയാളാണ് മൗസ് ജിഗ്ലര്‍.