മാൾട്ടാ വാർത്തകൾ
സ്പിനോള ബേ പാർക്കിംഗ് ഏരിയയിൽ പരസ്യ ഏറ്റുമുട്ടൽ, വീഡിയോ ഇൻസ്റ്റാഗ്രാമിൽ

ടിഗുള്ളിയോയ്ക്കടുത്തുള്ള സ്പിനോള ബേ പാർക്കിംഗ് ഏരിയയിൽ പരസ്യ ഏറ്റുമുട്ടൽ. രണ്ട് പുരുഷന്മാർ തമ്മിലാണ് പരസ്യമായി അക്രമാസക്തരായി ഏറ്റുമുട്ടിയത്. കൂടെയുള്ള രണ്ടാളുകൾ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും @thibo.verdek എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു, “മാൾട്ട ആൻഡ് ട്രാഫിക്”, “GTA ലോബി” എന്നീ അടിക്കുറിപ്പ് നൽകിയാണ് അക്കൗണ്ട് ഉടമ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചത്. സ്പിനോള ബേ പോലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്റർ അകലെ വരെ ഇരുവരും ഏറ്റുമുട്ടിയെന്നാണ് വിവരം.