
തിരുവനന്തപുരം : ഭ്രമണപഥത്തിൽ കൂറ്റൻ റഡാർ റിഫ്ലക്ടർ ആന്റിന വിജയകരമായി വിന്യസിച്ച് നൈസാർ (നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ ). ബഹിരാകാശത്തേക്ക് അയച്ചതിൽ വച്ച് ഏറ്റവും വലിയ ആന്റിനകളിൽ ഒന്നായ എട്ട് മീറ്റർ വീതിയുള്ള ഈ ആന്റിന കൃത്യ സ്ഥലത്ത് വിന്യസിച്ചതായി എൻജിനീയർമാർ സ്ഥിരീകരിച്ചു.
നാസ നിർമ്മിച്ച എൽ-ബാൻഡിലും ഇസ്രോ സംഭാവന ചെയ്ത എസ്-ബാൻഡിലും പ്രവർത്തിക്കുന്ന റഡാർ ഉപകാരണങ്ങളുമായാണ് ഈ റിഫ്ലക്ടർ പ്രവർത്തിക്കുന്നത്.’ഈ മിഷന്റെ ഹൃദയമാണ് ഈ റിഫ്ളക്ടർ ,ഇതിന്റെ സുരക്ഷിതമായ വിന്യാസം ഉപഗ്രഹം അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പ്രാപ്തമാണെന്ന ഉറപ്പ് നൽകുന്നതായും’ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വളരെ കൃത്യതയോടെ നിർമ്മിച്ച ഒരു കുട പോലെ വിടർന്ന ഭീമാകാരമായ റിഫ്ലക്ടറിന്റെ വിന്യാസം ഭൂമിയുടെ ഉയർന്ന റെസല്യൂഷനുള്ള റഡാർ ചിത്രങ്ങൾ പകർത്തുന്ന ദൗത്യത്തിന് ഏറെ നിർണായകമാണ്. തീരപ്രദേശങ്ങൾ, വനങ്ങൾ ,മഞ്ഞുപാളികൾ,എന്നിവയിലെ സൂക്ഷ്മമായ മാറ്റങ്ങൾ കൃത്യതയോടെ ട്രാക്ക് ചെയ്യാൻ ഈ ബഹിരാകാശ പേടകം സജ്ജമാണ്. ഇതുവരെയുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെകാള്‍ പതിന്മടങ്ങ് വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ ആകും നൈസാര്‍ കൈമാറുക.കര, ഉപരിതല ജലം, മഞ്ഞുപാളി, ഭൂഗര്‍ഭജലം ജൈവ ആവാസ വ്യവസ്ഥ തുടങ്ങിയവയിലെ സെന്റീമീറ്റര്‍ തലത്തിലുള്ള മാറ്റങ്ങള്‍ പോലും നൈസര്‍ ഒപ്പിയെടുക്കും.
വരും ആഴ്ചകളിൽ ബഹിരാകാശ പേടകത്തിലെ പതിവ് ശാസ്ത്ര പ്രവർത്തനങ്ങൾക്ക് കമ്മീഷൻ ചെയ്യുന്നതായി എഞ്ചിനീയർമാർ സിസ്റ്റം പരിശോധനകൾ, കാലിബ്രേഷൻ റണ്ണുകൾ, ഉപകരണ ട്യൂണിംഗ് എന്നിവ നടത്തും. നിസാർ പൂർണമായും പ്രവർത്തനക്ഷമമായാൽ ഓരോ 12 ദിവസത്തിലും രണ്ടുതവണ ഭൂമിയെ പൂര്‍ണമായി സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ കണ്ട്രോള്‍ സെന്ററിലേക്ക് എത്തിക്കും.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭൗമ നിരീക്ഷണ റഡാറായി നിസാർ മാറുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. പതിമൂവായിരം കോടി രൂപയ്ക്കടുത്ത് ചെലവഴിച്ച് ഇസ്രൊയും നാസയും ചേര്‍ന്ന് യാഥാർഥ്യമാക്കിയ നൈസാര്‍ അഥവാ എന്‍ ഐ സാര്‍. 2025 ജൂലൈ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ജിഎസ്എല്‍വി-എഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് നൈസാര്‍ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് എന്‍ ഐ സാര്‍. നൈസാര്‍ ഉപഗ്രഹത്തിന്‍റെ മുതല്‍മുടക്ക് ഇസ്രൊയും നാസയും പങ്കുവെക്കുന്നു. 2,400 കിലോഗ്രാം ഭാരമുള്ള എന്‍ ഐ സാര്‍ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലത്തിലൂടെ ഭ്രമണം ചെയ്യും. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും, ദുരന്ത നിവാരണത്തിനും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാര്‍ഷിക മേഖലയിലും നൈസാര്‍ കൃത്രിമ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.
ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം നൈസാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ കൃത്യമായി പതിയും. കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പും റഡാറുകള്‍ ഒപ്പിയെടുക്കും. ഇതിന് പുറമെ കാട്ടുതീകളും ഹിമാനികളുടെ ചലനവും മഞ്ഞുപാളികളിലെ മാറ്റവും തിരിച്ചറിയും. കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈർപ്പവും വിളകളുടെ വളർച്ചയും വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നൈസാര്‍ ഉപഗ്രഹത്തിന് ശേഷിയുണ്ട്. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാര്‍ സാറ്റ്‌ലൈറ്റിലെ റഡാറുകള്‍ സൂക്ഷ്‌മമായി പകര്‍ത്തും. ഈ പരിശോധനയില്‍ തെളിയുന്ന കണ്ടെത്തലുകള്‍ പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സഹായകമാകും. നൈസാര്‍ ശേഖരിക്കുന്ന വിവരങ്ങൾ പൊതു ഉപയോഗത്തിനായി സൗജന്യമായി ഇസ്രൊയും നാസയും ലഭ്യമാക്കും.