മാൾട്ടാ വാർത്തകൾ
സെന്റ് ജൂലിയൻസ് ഹോട്ടലിലെ പ്രതിമ തകർത്ത ഇറ്റാലിയൻ യുവാവിന് ഒരുവർഷം തടവ്

സെന്റ് ജൂലിയൻസ് ഹോട്ടലിലെ ശിലാ പ്രതിമ തകർത്ത ഇറ്റാലിയൻ യുവാവിന് ഒരുവർഷം തടവ് . ഏകദേശം 10,000 യൂറോ നാശനഷ്ടമുണ്ടാക്കിയതിനാണ് 22 വയസ്സുള്ള ഇറ്റാലിയൻ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. മദ്യപിച്ച് അബോധാവസ്ഥയിലായ
ഡാനിയൽ ട്രസ്സെല്ലി പ്രതിമയുടെ പകുതിയും തലയും തള്ളിയിട്ടതായി ടിവിഎം ന്യൂസ് റിപ്പോർട്ട് ചെയ്തു.
ശുചിമുറിയിലേക്ക് പോയപ്പോൾ പ്രതിമയിൽ പിടിച്ചെന്നും അതോടെ പ്രതിമ താഴെ വീണെന്നും പ്രതി കോടതിയിൽ വാദിച്ചു.
പ്രതിമയുടെ ഒരു ഭാഗം തന്റെ മേൽ വീണ് കാലിന് ഒടിവ് സംഭവിച്ചതിനെത്തുടർന്ന് ക്രച്ചസുമായിട്ടാണ് ട്രസ്സെല്ലി കോടതിയിൽ ഹാജരായത്. ആറ് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു.