വോട്ടര്‍ പട്ടിക ക്രമക്കേട്; ത്യശൂരിൽ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ചിൽ സംഘര്‍ഷം

തൃശ്ശൂർ : തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് വഴിയിൽ ബാരിക്കേട് കെട്ടി. എംപി ഓഫീസ് എത്തുന്നതിനു മുൻപ് പ്രതിഷേധക്കാരെ പൊലീസ് ഡിവൈഎഫ്ഐ പ്രവർത്തകരെ തടഞ്ഞു.
കനത്ത പൊലീസ് സുരക്ഷയിലാണ് ഓഫീസിലേക്ക് മാര്‍ച്ച് നടക്കുന്നത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടിന് മുകളിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുണ്ട്.
സുരേഷ് ഗോപിയുടെ തൃശൂരിലെ ക്യാംപ് ഓഫീസിലേക്ക് സിപിഐഎം പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഓഫീസിന്റ ബോർഡിൽ കരിഓയിൽ ഒഴിച്ചു. ബോര്‍ഡില്‍ ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ചേറൂർ സ്വദേശിയായ സിപിഎം പ്രവർത്തകൻ വിപിൻ വിൽസനെ അറസ്റ്റ് ചെയ്തു.