മാൾട്ടാ വാർത്തകൾ
സെന്റ് തോമസ് ബേയിൽ അപൂർവ കാഴ്ചയായി വലിയ ട്യൂണ മത്സ്യം

മാർസസ്കലയിലെ സെന്റ് തോമസ് ബേയിൽ അസാധാരണമായ കൗതുക കാഴ്ച. വലിയ ട്യൂണ മത്സ്യം തീരത്തോട് വളരെ അടുത്ത് നീന്തുന്നത് കടൽത്തീരത്ത് ഉള്ളവക്ക് കൗതുക കാഴ്ചയായി. മണൽ നിറഞ്ഞ ആഴം കുറഞ്ഞ ഭാഗങ്ങളിൽ മത്സ്യം തെന്നി നീങ്ങുന്നത്ത് കടൽത്തീരത്തെ ആളുകളുടെ ആവേശം വർദ്ധിപ്പിച്ചു . ഇത് ഒരു അപകടകരമായ ഇനമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. മത്സ്യം കരയിൽ എത്തിയതോടെ കാണികളിൽ ചിലർ പോലീസിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും സഹായം തേടി.