മാൾട്ടാ വാർത്തകൾ
ഗെനെജ്ന ബേ ബീച്ചിൽ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസ് മണലിൽ തഴ്ന്നു

ഗെനെജ്ന ബേ ബീച്ചിൽ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസ് മണലിൽ തഴ്ന്നു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7:50 ഓടെ ബീച്ചിന്റെ മധ്യത്തിലാണ് ബസ് മണലിൽ തഴ്ന്നത്ത്. ബസ് മണലിൽ തഴ്ന്നത്തിന്റെ കാരണം വ്യക്തമല്ല. കാർ പാർക്കിലെ കാറുകളുടെ എണ്ണ കൂടുതലാണ് ബസ് ബീച്ചിലേക്ക് തിരിയാൻ കാരണമായതെന്ന് കരുതുന്നു.
ഡ്രൈവർ ബീച്ചിൽ നിന്ന് പിന്നോട്ട് പോകാൻ ശ്രമിച്ചതിനെത്തുടർന്ന് മണലിൽ തഴ്ന്നത്തെന്നും ബസ് നീക്കം ചെയ്തതായിയും മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് വക്താവ് പറഞ്ഞു.
ആർക്കും പരിക്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.