മാൾട്ടാ വാർത്തകൾ
ഹാംറൂണിനെ നീലയും ചുവപ്പും കലർന്ന കടലാക്കി മാറ്റി സാൻ ഗെജ്താനു ഫെസ്റ്റിവൽ

ഹാംറൂണിനെ നീലയും ചുവപ്പും കലർന്ന കടലാക്കി മാറ്റി സാൻ ഗെജ്താനു ഫെസ്റ്റിവൽ. ഇന്നലെ ഉച്ചക്ക് ശേഷമാണ് മാൾട്ടയിലെ ഏറ്റവും വലുതും ഊർജ്ജസ്വലവുമായ ജനകീയ ആഘോഷങ്ങളിൽ ഒന്നായ സാൻ ഗെജ്താനു ഫെസ്റ്റിവൽ അരങ്ങേറിയത്.
ബാനറുകൾ, പ്രതിമകൾ, പരമ്പരാഗത ബാന്റുകളുടെ പ്രകമ്പനങ്ങൾ എന്നിവ തെരുവുകളിൽ നിറഞ്ഞതോടെ നഗരത്തിന്റെ എല്ലാ കോണുകളിലും സംഗീതം പ്രതിധ്വനിച്ചു. 200 മീറ്റർ മാത്രം അകലെ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഇതിഹാസ എതിരാളി ബാൻഡ് ക്ലബ്ബുകളായ “ടാൽ-മിസ്കിന”, “ടാറ്റ്-തമൽ” എന്നിവ പരസ്പ്പരം മാറ്റുരക്കുന്ന തരത്തിലാണ് സാൻ ഗെജ്താനു ഫെസ്റ്റിവൽ നടക്കുന്നത്. വർണ്ണാഭമായ അലങ്കാരങ്ങളും ഹാംറൂണിനെ പിടിച്ചുലച്ച ഊർജം തുളുമ്പുന്ന ആഘോഷങ്ങളുമാണ് ദിവസം മുഴുവൻനിറഞ്ഞത്. നിരവധിപേർ അവരുടെ ഈ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു