യുഎസിലെ എമറി യൂണിവേഴ്സിറ്റി കാംപസില്‍ വെടിവെപ്പ്; അക്രമിയെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അറ്റ്ലാന്റ : അറ്റ്ലാന്റയിലെ എമറി യൂണിവേഴ്സിറ്റി കാംപസില്‍ വെടിവെപ്പ്. ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും അറ്റ്ലാന്റാ പോലീസ് അറിയിച്ചു. സര്‍വകലാശാലയുടെ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കവാടത്തിന് സമീപമായിരുന്നു വെടിവെപ്പ്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പിന്നീട് അക്രമിയും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
വെടിവെപ്പില്‍ കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥനുപരിക്കേറ്റതിനുപുറമേ ആളപായം സംബന്ധിച്ച് മറ്റ് ഔദ്യോഗിക പ്രതികരണമൊന്നുമില്ല. വിദ്യാര്‍ഥികളോടും കാംപസിലുള്ളവരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ സര്‍വകലാശാല നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അക്രമി കൊല്ലപ്പെട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പ് പിന്‍വലിച്ചു.