കേരളം
തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി നര്‍ത്തകി മരിച്ചു; എട്ടു പേര്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസില്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂര്‍ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഗൗരി നന്ദ മരിച്ചതെന്നാണ് വിവരം.