അന്തർദേശീയം

ട്രം​പ് ഭീ​ഷ​ണി; യു​​ക്രെ​യ്നി​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി റ​ഷ്യ, എട്ടുമരണം

കിയ​വ് : ട്രം​പ് ഭീ​ഷ​ണി ക​ന​പ്പി​ച്ച​തി​ന് പി​റ​കെ യു​​ക്രെ​യ്നി​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി റ​ഷ്യ. ത​ല​സ്ഥാ​ന ന​ഗ​രം ല​ക്ഷ്യ​മി​ട്ട ദി​ന​ത്തി​ൽ കി​യ​വി​ലെ നി​ര​വ​ധി ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ എ​ട്ടു​പേ​ർ മ​രി​ക്കു​ക​യും 130 പേ​ർ പ​രി​ക്കേൽകുയും​ ചെ​യ്തു. ആ​റു വ​യ​സ്സു​കാ​ര​നും മാ​താ​വും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ പെ​ടും.

കി​യ​വി​ൽ 12 കു​ട്ടി​ക​ൾ പ​രി​ക്കേ​റ്റ​വ​രി​ലു​ണ്ടെ​ന്ന് മേ​യ​ർ വി​റ്റാ​ലി ക്ലി​റ്റ്ഷ്കോ പ​റ​ഞ്ഞു. ആ​ഗ​സ്റ്റ് എ​ട്ടി​ന​കം ​വെ​ടി​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് പു​ടി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​ത്. രാ​ത്രി​യി​ൽ 309 മി​സൈ​ലു​ക​ളും എ​ട്ട് ക്രൂ​സ് മി​സൈ​ലു​ക​ളും കി​യ​വി​ൽ വ​ർ​ഷി​ച്ചു. അ​തി​നി​ടെ, ത​ന്ത്ര​പ്ര​ധാ​ന​മാ​യ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഡോ​ണെ​റ്റ്സ്കി​ൽ മ​ല​യോ​ര പ​ട്ട​ണ​മാ​യ ചാ​സി​വ് യാ​ർ പി​ടി​ച്ചെ​ടു​ത്ത​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button