അന്തർദേശീയം
ന്യുയോർക്ക് നഗരത്തിൽ വെടിവെയ്പ്; ഒരു പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു, ആറ് പേർക്ക് വെടിയേറ്റു

ന്യുയോർക്ക് : ന്യുയോർക്ക് നഗരത്തിൽ വെടിവെയ്പ്. പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു. ആറ് പേർക്ക് വെടിയേറ്റു. അക്രമി ജീവനൊടുക്കി. മിഡ്ടൗൺ മാൻഹട്ടനിൽ ഇന്ന് നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസിൽ താമസിച്ചിരുന്ന 27 വയസ്സുകാരനാണെന്ന് അധികൃതർ പറഞ്ഞു. പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.