ദേശീയം

ഡൽഹിയിൽ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു; 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി ബദർപൂറിൽ ഇന്ന് (ഞായറാഴ്ച) രാവിലെ 24 കാരനായ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

തലയ്ക്ക് വെടിയേറ്റ യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ ഗൗതം സൈനിയാണ് വെടിയേറ്റത്. ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

വെടിവയ്പ്പിന്‍റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായവരെ സംബന്ധിച്ച് വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button