സെപ്റ്റംബർ മുതൽ കാനഡയിൽ സ്റ്റുഡൻസ് വിസയിലെ സാമ്പത്തിക നിബന്ധനകളിൽ മാറ്റം

പുതുക്കിയ നയം അനുസരിച്ച്, ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കാനഡയിൽ ജോലി ചെയ്യാതെ തന്നെ ട്യൂഷൻ ഫീസ്, ഉയർന്ന ജീവിതച്ചെലവ്, യാത്രാ ചിലവുകൾ എന്നിവ വഹിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷി ഉണ്ടെന്ന് തെളിയിക്കണം. ക്യൂബെക് ഒഴികെയുള്ള എല്ലാ പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും ഈ മാറ്റങ്ങൾ ബാധകമാണ്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരു അപേക്ഷകൻ ഒറ്റയ്ക്ക് കാനഡയിൽ പഠിക്കാൻ വരുമ്പോൾ (ട്യൂഷൻ ഫീസ് കൂടാതെ) പ്രതിവർഷം 22,895 കനേഡിയൻ ഡോളർ ഉണ്ടായിരിക്കണം. നിലവിൽ ഇത് 20,635 ഡോളറായിരുന്നു. ഒപ്പമുള്ള കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് തുക കൂടും. ഉദാഹരണത്തിന്, രണ്ട് ആശ്രിതരുള്ള ഒരു അപേക്ഷകൻ പ്രതിവർഷം 35,040 കനേഡിയൻ ഡോളർ ലഭ്യമായ ഫണ്ട് കാണിക്കണം.
2025 സെപ്റ്റംബർ 1-ന് മുമ്പ് സ്റ്റുഡന്റ് വിസ അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് നിലവിലുള്ള നിലവിലുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ ആയിരക്കും ബാധകം. അതിനു ശേഷം അപേക്ഷിക്കുന്നവർ പുതുക്കിയ കണക്കിലുള്ള തുകകൾ കാണിക്കണം. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കണക്കിലെടുത്ത്, കാനഡ സർക്കാർ എല്ലാ വർഷവും ജീവിത ചെലവ് സംബന്ധിച്ച തുക പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുന്നത്.