അന്തർദേശീയം

കൊമേഡിയൻ കപിൽ ശർമ്മയുടെ കാനഡയിലെ കഫേയിൽ വെടിവയ്പ്പ്

ഓട്ടവ : കൊമേഡിയൻ കപിൽ ശർമ്മ കാനഡയിൽ പുതുതായി ആരംഭിച്ച കഫേയായ കാപ്സ് കഫേയുടേ നേർക്ക് ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് നേരെ ബുധനാഴ്ച രാത്രി അജ്ഞാതരായ അക്രമികൾ വെടിയുതിർത്തു.

വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി ഭീകരൻ ഹർജീത് സിംഗ് ലഡ്ഡി ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) പട്ടികപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് ഭീകരനായ ലഡ്ഡി നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (ബി‌കെ‌ഐ) ബന്ധമുള്ളയാളാണ്.

കപിൽ ശർമ്മയുടെ മുൻകാല പരാമർശങ്ങളിലൊന്നാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് ലാഡി പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

അക്രമികൾ ഒരു കാറിൽ എത്തി ഉടൻ തന്നെ ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button