ദേശീയം
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആളില്ലാ ലെവല്‍ ക്രോസില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
കടലൂര്‍ ചെമ്മന്‍കുപ്പത്ത്, കൃഷ്ണസ്വാമി മെടിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ലെവല്‍ക്രോസ് കടന്ന് സ്‌കൂള്‍ ബസ് പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ചത്.
ചെന്നൈയില്‍ നിന്നും തിരുച്ചെന്തൂരിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് ബസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.