അന്തർദേശീയം
അമേരിക്കയിലെ സൗത്ത് കരോലിനയിൽ വെടിവയ്പ്പ്; 11പേർക്ക് പരിക്ക്

വാഷിംഗ്ടൺ ഡിസി : അമേരിക്കയിലെ സൗത്ത് കരോലിനയിൽ വെടിവയ്പ്പ്. ബീച്ച് ടൗണായ ലിറ്റിൽ റിവറിലാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റ 11പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് വെടിവയ്പ്പുണ്ടായത്.
രാത്രി 9:30 ഓടെയാണ് സംഭവം നടന്നതെന്ന് ഹോറി കൗണ്ടി പോലീസ് പറഞ്ഞു, എന്നാൽ പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആക്രമിയെക്കുറിച്ചും വെടിവയ്പ്പിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചും അധികൃതർ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.