അന്തർദേശീയം

യുഎസ് പൗരന്മാർ അല്ലാത്തവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി; ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് വൻതിരിച്ചടി

വാഷിങ്ടൺ ഡിസി : യു.എസ്. പൗരന്മാർ അല്ലാത്തവർ, യു.എസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് അം​ഗീകാരം നൽകി യു.എസ് ബജറ്റ് കമ്മിറ്റി. ബില്‍ ഉടനെ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസായാല്‍ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് നാട്ടിലേക്ക് പണം അയക്കുന്നത് കൂടുതൽ ചെലവേറിയതായി മാറും.

നോൺ-ഇമ്മിഗ്രന്റ് വിസ ഉടമകൾ ഉൾപ്പെടെയുള്ള യു.എസ്. പൗരന്മാരല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണ കൈമാറ്റങ്ങൾക്കും അഞ്ചു ശതമാനം നികുതി ചുമത്താനുള്ള നിർദ്ദേശമാണ് ബില്ലിലുള്ളത്. എച്ച്-1ബി പോലുള്ള നോണ്‍-ഇമിഗ്രന്റ് വിസ ഉടമകളും ഗ്രീന്‍ കാര്‍ഡ് ഉടമകളും ഉള്‍പ്പെടെയുള്ള യുഎസ് പൗരന്മാരല്ലാത്ത വ്യക്തികള്‍ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകള്‍ക്കും 5 ശതമാനം നികുതി ചുമത്താന്‍ നിര്‍ദ്ദേശിക്കുന്ന ബില്ലാണ് കൊണ്ടുവരുന്നത്.

നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലിൽ പറയുന്നില്ല. അതിനാൽ ചെറിയ തുകയുടെ കൈമാറ്റങ്ങൾക്ക് പോലും നികുതി ബാധകമാകുമെന്നാണ് വിവരം. അമേരിക്കയിൽ താമസിക്കുന്ന ഏകദേശം 45 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്ക് ഈ നിയമം വലിയ സാമ്പത്തിക പ്രഹരമായേക്കാമെന്നാണ് റിപ്പോർട്ട്. നിക്ഷേപ വരുമാനം അല്ലെങ്കിൽ സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള വരുമാനം എന്നിവ കൈമാറ്റം ചെയ്യുന്നതിനെയും ഇത് ബാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button