അന്തർദേശീയം
തുര്‍ക്കിയിൽ ഭൂകമ്പം; 5.2 തീവ്രത രേഖപ്പെടുത്തി

അങ്കാര : തുര്‍ക്കിയിൽ വൻ ഭൂകമ്പം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്ന് സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വെ റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയിലെ സെന്‍ട്രൽ അന്റോലിയ മേഖലയിലുള്ള കൊന്യ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി വിവരമില്ല.
തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച പുലർച്ചെ തുർക്കിയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു.