യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രീഡ്റിഷ് മേർട്സ് ജർമൻ ചാൻസലറായി നാളെ സ്ഥാനമേൽക്കും

ബർലിൻ : ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രീഡ്റിഷ് മേർട്സ്(69) നാളെ സ്ഥാനമേൽക്കും.
പരിഷ്കാരങ്ങളിലൂടെ ജർമനിയെ മുന്നോട്ടു നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ തഴക്കം നേടിയവരും പുതുമുഖങ്ങളുമായുള്ളവർ പുതിയ മന്ത്രിസഭയുടെ ഭാഗമാണ്. നിലവിലെ മന്ത്രിസഭയിലുള്ള പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് തുടരും.
അഭിഭാഷകനും ജഡ്ജിയുമായിരുന്ന ഫ്രീഡ്റിഷ് മേർട്സ് 1989ൽ ആണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.