അന്തർദേശീയം

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകരാന്‍ ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

500 ടണ്‍ ഭാരമുള്ള ഇത് ഇന്ത്യയിലേക്കോ ചൈനയിലേക്കോ വീഴാനുനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ അമേരിക്കയിലും ഐഎസ്‌എസ് പതിക്കാമെന്നും റോഗോസിന്‍ പറഞ്ഞിരുന്നു.

മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയം തകരാന്‍ ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. 500 ടണ്‍ ഭാരമുള്ള നിലയം കരയിലോ കടലിലോ വീഴാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ തലവന്‍ ദിമിത്രി റോഗോസിനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇതിന് കാരണമാകുമെന്നാണ് റോഗോസിന്‍ പറഞ്ഞത്.
നേരത്തെ, ഫെബ്രുവരിയില്‍ അമേരിക്ക റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോഴും സമാന മുന്നറിയിപ്പ് റോഗോസിന്‍ നല്‍കിയിരുന്നു. ഉപരോധം ബഹിരാകാശ നിലയത്തിന് സേവനം നല്‍കുന്ന റഷ്യന്‍ ബഹിരാകാശ വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്ന് റോഗോസിന്‍ പറഞ്ഞു. ഇത് നിലയത്തെ നിശ്ചിത ഭ്രമണപഥത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്റ്റേഷന്റെ റഷ്യന്‍ ഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. 500 ടണ്‍ ഭാരമുള്ള നിലയം കടലിലോ കരയിലോ വീഴാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഉപരോധം പിന്‍വലിക്കണമെന്നും റോഗോസിന്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള റഷ്യന്‍ സഹകരണം വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഓര്‍മിപ്പിച്ച്‌ റഷ്യന്‍ ബഹിരാകാശ ഏജന്‍സി തലവന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ബഹിരാകാശ പദ്ധതികളിലുള്‍പ്പെടെ സഹകരണം അവസാനിപ്പിച്ചാല്‍ ഐഎസ്‌എസിനെ ആരു രക്ഷിക്കുമെന്നാണ് റോഗോസിന്‍ ചോദിച്ചത്. 500 ടണ്‍ ഭാരമുള്ള ഇത് ഇന്ത്യയിലേക്കോ ചൈനയിലേക്കോ വീഴാനുനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ അമേരിക്കയിലും ഐഎസ്‌എസ് പതിക്കാമെന്നും റോഗോസിന്‍ പറഞ്ഞിരുന്നു

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button