അന്തർദേശീയം
മലയാളി യുവാവ് കാനഡയിൽ മരിച്ച നിലയിൽ

ഒട്ടാവ : കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുള്ളിലാണ് മൃതദേഹം കണ്ടത്.
ഈ മാസം അഞ്ചാം തീയതി മുതൽ ഫിന്റോയെ കാണാനില്ലായിരുന്നു. 12 വര്‍ഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുന്നു.
ഫിന്റോയെ കാണാതായതശേഷം അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.