കേരളം
എം എം ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണം : പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പെൺമക്കൾ പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സിംഗിൾ ബെഞ്ചിനു മുൻപാകെ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി ജി അരുൺ ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും, ഇതിനെതിരെ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും തള്ളിയതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.