
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാൽപത്തൊന്നുകാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. നിപ രോഗലക്ഷണങ്ങളെ തുടർന്ന് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.
ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പിന്നീട് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം.