2 വർഷത്തെ ‘കോവിഡ് ഇടവേള’ രാജ്യാന്തര വിമാനങ്ങൾ ഈ മാസം മുതൽ പറക്കും
ന്യൂഡൽഹി :കോവിഡ് മഹാമാരിയെ
തുടർന്നു രാജ്യാന്തര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീക്കി. മാർച്ച് 27 മുതൽ വിമാനങ്ങൾ പതിവുപോലെ സർവീസ് പുനഃരാരംഭിക്കുമെന്നാണു റിപ്പോർട്ട്. വേനൽക്കാല ഷെഡ്യൂളുകൾ മുതൽ സർവീസുകൾ പുനഃരാരംഭിക്കാനാണു തീരുമാനമെന്നു വ്യോമയാന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തു കോവിഡ് കേസുകൾ കുറഞ്ഞതും പരമാവധി ആളുകൾക്കു വാക്സീൻ നൽകാനായതും കണക്കിലെടുത്താണു തീരുമാനം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2020 മാർച്ചിലാണു വിമാന സർവീസുകൾക്കു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിലക്കേർപ്പെടുത്തിയത്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: