അന്തർദേശീയം
അനധികൃത പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്ഥാപനങ്ങളുടേയും കോളജുകളുടേയും ഫണ്ട് റദ്ദാക്കും : ട്രംപ്

വാഷിങ്ടൺ : അനധികൃത പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്ഥാപനങ്ങളുടേയും കോളജുകളുടേയും ഫണ്ട് റദ്ദാക്കുമെന്ന് ട്രംപ്. പ്രതിഷേധങ്ങൾ അരങ്ങേറുന്ന മുഴുവൻ സ്കൂളുകളുടേയും കോളജുകളുടേയും ഫണ്ട് വെട്ടിച്ചരുക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുകയും നാടുകടത്തുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യു.എസ് പൗരൻമാരായ വിദ്യാർഥികളാണ് പ്രതിഷേധിച്ചതെങ്കിൽ അവരെ കോളജുകളിൽ നിന്നും പുറത്താക്കും. വിദേശ വിദ്യാർഥികളാണെങ്കിൽ അവരെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.