നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; തുടരന്വേഷണം തടയണമെന്ന ഹര്‍ജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരണമാണെന്നും അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ഏപ്രില്‍ 15-നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശം നല്‍കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലിരിക്കെ, തുടരന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ കേസില്‍ തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും ഒരു കേസില്‍ തെളിവുകള്‍ പുറത്തുവന്നാല്‍ അന്വേഷണം നടത്താനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ വിശ്വാസ്യതയെ പറ്റി അഭിപ്രായം പറയുന്നില്ലന്ന് കോടതി വ്യക്തമാക്കി. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നസംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് നടൻ ദിലീപ്, സഹാേദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് തുടങ്ങി ആറുപേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മൂന്നുപേരെയും ചോദ്യം ചെയ്തു. ദിലീപും സംഘവും കോടതിയിൽ നൽകിയ ആറ് മൊബൈൽഫോണുകളുടെ പരിശോധനാ റിപ്പോർട്ടുകളും ഹൈക്കോടതി അന്വേഷകസംഘത്തിന് കൈമാറിയിരുന്നു.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: