അന്തർദേശീയം

മാർപാപ്പയുടെ ആരോ​ഗ്യനില വീണ്ടും ​ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില വീണ്ടും ഗുരുതരമായെന്ന് വത്തിക്കാൻ. ചർദ്ദിയെ തുടർന്നുള്ള ശ്വാസ തടസമാണ് ആരോ​ഗ്യനില മോശമാകാനുള്ള കാരണം. ഇന്ന് മെക്കാനിക്കൽ വെൻ്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കി.

ഫെബ്രുവരി 14-നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലേക്കും അണുബാധ വ്യാപിച്ച് ഡബിള്‍ ന്യുമോണിയയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേ​ഹത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ ഇന്നലെ പെട്ടെന്ന് തുടർച്ചയായ ഛർദ്ദിയും ശ്വാസതടസവും ഉണ്ടാവുകയും ആരോ​ഗ്യനില വീണ്ടും വഷളാവുകയും ചെയ്തുവെന്ന് വത്തിക്കാൻ അറിയിച്ചു.

ഫ്രാൻസിസ് മാർപ്പാപ്പയുടെ 21-ാം വയസിൽ തന്നെ ഒരു ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഒരു ഭാ​ഗം നീക്കം ചെയ്തിരുന്നു. അതു സംബന്ധിച്ചുള്ള ആരോ​ഗ്യപ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അതിനൊപ്പമാണ് ന്യുമോണിയ കൂടി ഉണ്ടാകുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് അദ്ദേഹത്തിന്റെ ആരോ​ഗ്യത്തിനായി പ്രാർഥിക്കാൻ വത്തിക്കാൻ അഭ്യാഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button