ദേശീയം
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം : 5.1 തീവ്രത

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
രാവിലെ 6.10ന് ആണ് സംഭവം. കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.