തിരുവനന്തപുരത്ത് കൂട്ടക്കൊല?, ആറുപേരെ വെട്ടിയെന്ന് യുവാവ്, പ്രതി പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം. ബന്ധുക്കളായ ആറ്പേരെ കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ പ്രതി അസ്നാൻ (23) പോലീസിൽ കീഴടങ്ങി.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. പാങ്ങോട്ടുള്ള വീട്ടിൽ നിന്ന് പ്രതിയുടെ മുത്തശ്ശി സൽമാബീവി(88)ന്റെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
മാതാവ് ഷെമിയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. കൊലയക്കു പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്ന് പ്രതി പോലീസിൽ മൊഴി നൽകി.
കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയത്. ഇയാള്‍ പറഞ്ഞ സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തുകയാണ്.