അന്തർദേശീയംകേരളം
ക്രൂഡ് വില കുതിക്കുന്നു; വോട്ടെടുപ്പ് ഇന്ന് തീരും, ഇന്ധനവില നാളെ മുതൽ കൂടിയേക്കും.
ന്യൂഡൽഹി അസംസ്കൃത എണ്ണവില
ബാരലിന് 130 ഡോളർ കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണു വില ഉയരുന്നത്.
ജനുവരി ഒന്നിന് ക്രൂഡ് ഓയിൽ വില ബാരലിന് 89 ഡോളറായിരുന്നു. വില 100 ഡോളർ കടന്നത് ഫെബ്രുവരി 22നാണ്. 24നാണ് റഷ്യ യുക്രെയ്നിൽ സൈനിക നീക്കം ആരംഭിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിക്കുമെന്നിരിക്കെ, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ചൊവ്വാഴ്ച മുതൽ ഉയരാനാണു സാധ്യത. ലീറ്ററിനു 10 രൂപ വരെ ഘട്ടംഘട്ടമായി ഉയർന്നേക്കുമെന്നാണു സൂചന.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/By7bzLMxbepJEo8bTftLnh