മാൾട്ടാ വാർത്തകൾ

ഇൻഷുറൻസ് കവറേജില്ലെന്ന വാദത്തോടെ ഇയു ഇതര രാജ്യക്കാരിൽ നിന്നും ചികിത്സാ ബിൽ ഈടാക്കി മറ്റെർ ഡെയ് ഹോസ്പിറ്റൽ

യൂറോപ്യൻ യൂണിയൻ ഇതര രാജ്യക്കാരുടെ കുട്ടികൾക്ക് ഇൻഷുറൻസ് കവറേജില്ലെന്ന വാദത്തോടെ ചികിത്സാ ബിൽ ഈടാക്കി മറ്റെർ ഡെയ് ഹോസ്പിറ്റൽ. ഇവിടെ ചികിത്സയിലിരിക്കുന്ന കൊച്ചുകുട്ടികളുടെ രക്ഷിതാക്കളോടാണ് അവരുടെ ചികിത്സ ഇനി കവർ ചെയ്യില്ലെന്ന് ജീവനക്കാർ അറിയിച്ചത് . പിന്നാലെ ഈ തുകയുടെ ബില്ലും ആശുപത്രി ഈടാക്കി.

ദേശീയ ഇൻഷുറൻസ് വിഹിതം നൽകിയിട്ടും, രോഗികളായ കുട്ടികളുടെ പരിചരണത്തിനായി നൂറുകണക്കിന് യൂറോ നൽകണമെന്ന് പറഞ്ഞപ്പോൾ ഡസൻ കണക്കിന് യൂറോപ്യൻ യൂണിയൻ ഇതര തൊഴിലാളികളാണ് അമ്പരന്നത്. പരത്തി ഉയർന്നതോടെ തെറ്റിദ്ധാരണ എന്ന ന്യായീകരണത്തോടെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി ജോ എറ്റിയെൻ അബെല ഇടപെട്ടു. ചട്ടപ്രകാരം മാൾട്ടയിൽ ജോലി ചെയ്യുന്ന മൂന്നാം രാജ്യ പൗരന്മാർക്കും അവരുടെ ആശ്രിതർക്കും മാൾട്ടയിൽ ജോലി ചെയ്ത് ദേശീയ ഇൻഷുറൻസ് അടച്ചതിന് ശേഷം ഒരു വർഷത്തേക്ക് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്ക് അർഹതയുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി സന്ദർശിച്ചവരിൽ ചിലരോട് ആശുപത്രിയുടെ ബില്ലിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ചട്ടങ്ങൾ മാറിയെന്നും അവരുടെ ആശ്രിതർക്ക് ഇനി ആശുപത്രി കൺസൾട്ടേഷനുകൾക്കും ചികിത്സയ്ക്കും സർക്കാർ പരിരക്ഷ നൽകില്ലെന്നും അറിയിക്കുകയായിരിക്കുന്നു. ഇതിൽ , 10 വർഷമായി ഭർത്താവിനൊപ്പം മാൾട്ടയിൽ താമസിക്കുന്ന സെർബിയയിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മ മിലിക്ക ഡോക്കിക്കും ഉൾപ്പെടുന്നു. കടുത്ത പനിമൂലം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഏഴുമാസം പ്രായമുള്ള കുട്ടിയുടെ ചികിത്സയ്ക്കായാണ് ആശുപത്രി ബിൽ നൽകിയത്.

ദേശീയ ആരോഗ്യ സേവനത്തിൻ്റെ പരിധിയിൽ വരാത്തവർക്കായി Mater Dei ഹോസ്പിറ്റൽ സന്ദർശിക്കുന്നതിന് കുറഞ്ഞത് €250 ചിലവാകും. മാൾട്ടയിൽ നിയമപരമായി താമസിക്കുന്നവരും കുറഞ്ഞത് 12 ആരോഗ്യ ഇൻഷുറൻസ് തവണകളെങ്കിലും അടച്ചവരുമായ മൂന്നാം രാജ്യ പൗരന്മാർക്ക് ‘സൗജന്യ ആരോഗ്യ സംരക്ഷണത്തിനായി’ അവകാശമുണ്ടെന്ന് പരിരക്ഷിക്കുന്നു” എന്ന് Mater Dei യുടെ കരാർ മാനേജ്‌മെൻ്റ്, റവന്യൂ ഡിപ്പാർട്ട്‌മെൻ്റ് മാനേജർ സ്റ്റീവ് എല്ലുൽ സ്ഥിരീകരിച്ചു. സൗജന്യ ആരോഗ്യപരിരക്ഷ നിഷേധിക്കാനുള്ള തീരുമാനമെടുത്തത് ആരാണെന്ന് വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button