കേരളം
എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി
കാസര്‍കോട് : എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഏഴുപേരെ ഒഴിവാക്കി. തൃക്കരിപ്പൂര്‍ എംഎല്‍എയാണ് ജില്ലാ സെക്രട്ടറിയായ രാജഗോപാല്‍.
ബാലസംഘത്തിലൂടെയാണ് രാജഗോപാല്‍ പൊതുപ്രവര്‍ത്തനരംഗത്തേക്കെത്തുന്നത്. 2016 മുതല്‍ എംഎല്‍എയാണ്. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്.
എസ്എഫ്ഐ അഭിവക്ത നീലേശ്വരം ഏരിയാ പ്രസിഡൻ്റ്, അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസർകോട് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു ജില്ലാ സെക്രട്ടറി, സിപിഎം ബേഡകം ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട്.