അന്തർദേശീയം

രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം, സാമ്പത്തിക സഹായം അവസാനിപ്പിക്കും; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

വാഷിങ്ടൺ : രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. രാജ്യാന്തര കോടതിയ്ക്കുള്ള സാമ്പത്തിക സ​ഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോ​ഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണവും ഏർപ്പെടുത്തും.

അമേരിക്കയേയും സഖ്യ കക്ഷിയായ ഇസ്രയേലിനേയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്കു പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. യാത്രാ നിരോധനം ഏർപ്പെടുത്തുന്നതിനൊപ്പം രാജ്യാന്തര കോടതിയിലെ ഉദ്യോ​ഗസ്ഥരുടേയും അവരുടെ കുടുംബാം​ഗങ്ങളുടേയും ആസ്തി മരവിപ്പിക്കാനും ഉത്തരവിൽ പറയുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോ​ഗം നടത്തിയെന്നു ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ച ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയേയും സഖ്യകക്ഷിയായ ഇസ്രയേലിനേയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനര​​ഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button