അന്തർദേശീയം

പൊതുമാപ്പിന് പിന്നാലെ കര്‍ശന പരിശോധന; യുഎഇയില്‍ 6,000ഓളം പേര്‍ അറസ്റ്റില്‍

അബുദാബി : യുഎഇയില്‍ വിസാ നിയമം ലംഘിച്ച കുറ്റത്തിന് 6,000 ത്തിലധികം പേര്‍ അറസ്റ്റില്‍. ഡിസംബര്‍ 31 ന് പൊതുമാപ്പ് പദ്ധതി അവസാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നിയലംഘകര്‍ പിടിയിലായത്. നിയമ ലംഘകരെ പിടികൂടുന്നതിന് 270 ലധികം പരിശോധനാ ക്യാംപെയ്‌നുകള്‍ നടത്തിയതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘പരിശോധനാ ക്യാംപെയ്‌നുകള്‍ തുടരും, ഇത്തരം നിയമലംഘനങ്ങളെയോ നിയമലംഘകരെയോ നിസ്സാരമായി കാണരുതെന്ന് ഞങ്ങള്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു’ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.

സെപ്റ്റംബര്‍ 1 ന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഒക്ടോബര്‍ 31 ന് അവസാനിപ്പിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഐസിപി രണ്ട് മാസത്തേക്ക് ഇളവുകള്‍ നീട്ടിനല്‍കി. പൊതുമാപ്പിനുള്ള സമയപരിധി 2024 ഡിസംബര്‍ 31 ന് അവസാനിച്ചതായും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. പൊതുമാപ്പ് അവസാനിക്കുന്നതിന് മുമ്പ് അനധികൃത താമസക്കാരോട് പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും അനധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button