കേരളം

ആ​ല​പ്പു​ഴയിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ; സു​ഹൃ​ത്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ആ​ല​പ്പു​ഴ : പൂ​ച്ചാ​ക്ക​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൈ​ക്കാ​ട്ടു​ശേ​രി പു​റ​മ​ട വീ​ട്ടി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ജോ​സി ആ​ന്‍റ​ണി (45) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പു​ന്ന​പ്പൊ​ഴി​യി​ൽ മ​നോ​ജ്(55) എ​ന്ന​യാ​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് മ​ണി​യാ​തൃ​ക്ക​ലി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ഉ​ച്ച​മു​ത​ൽ വാ​ഹ​നം ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​ശ​യം തോ​ന്നി നാ​ട്ടു​കാ​ർ കാ​റി​ന​ടു​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ജോ​സി മ​രി​ച്ച നി​ല​യി​ലും മ​നോ​ജി​നെ അ​വ​ശ​നി​ല​യി​ലും ക​ണ്ടെ​ത്തു​ന്ന​ത്.

മെ​ക്കാ​നി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ർ തു​റ​ന്ന് ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജോ​സി​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ഇ​ന്ന് ന​ട​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button