കേരളം

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇന്ന് തു​ട​ക്കം; ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു ഇ​ന്ന് തു​ട​ക്കം. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റു​ടെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് സ​ഭ ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ട​ന്നു​വ​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ​യും യു.​ആ​ർ.​പ്ര​ദീ​പി​ന്‍റെ​യും ആ​ദ്യ​സ​മ്മേ​ള​നം കൂ​ടി​യാ​ണി​ത്. ഇ​വ​രി​ൽ പ്ര​ദീ​പ് മു​ന്പു നി​യ​മ​സ​ഭാം​ഗ​മാ​യ പാ​ര​ന്പ​ര്യ​മു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ തി​ക​ച്ചും പു​തു​മു​ഖ​മാ​ണ്.

അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​തി​നാ​ൽ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന അ​വ​സാ​ന​ത്തെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് ആ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​ത്. വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ട് പാ​സാ​ക്കി സ​ഭ പി​രി​യു​ന്ന​തി​നു പ​ക​രം ഇ​ത്ത​വ​ണ സ​ന്പൂ​ർ​ണ ബ​ജ​റ്റ് പാ​സാ​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 28 വ​രെ നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​കെ 27 ദി​വ​സം സ​ഭ ചേ​രും. ഈ ​മാ​സം 20, 21, 22 തീ​യ​തി​ക​ളി​ൽ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച ന​ട​ക്കും. ഫെ​ബ്രു​വ​രി ഏ​ഴി​ന് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും.

ഫെ​ബ്രു​വ​രി 10, 11, 12 തീ​യ​തി​ക​ളി​ൽ ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച ന​ട​ക്കും. ഫെ​ബ്രു​വ​രി 14 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു വ​രെ സ​ഭ ചേ​രി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button