പെർമിറ്റില്ലാതെ സർവീസ് : 12 വൈ-പ്ലേറ്റ് വാഹനങ്ങൾ ട്രാൻസ്‌പോർട്ട് മാൾട്ട പിടിച്ചെടുത്തു
പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 12 കാറുകള്‍ ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വൈപ്ലേറ്റ് വാഹനങ്ങള്‍ക്കായി വ്യാഴാഴ്ച രാത്രിനടത്തിയ പരിശോധനയിലാണ് ഈ നടപടി. മാള്‍ട്ടയില്‍ സര്‍വീസ് ചെയ്യുന്ന അഞ്ചിലൊന്ന് വൈപ്ലേറ്റ് ക്യാബുകളും നിരത്തില്‍ നിന്നും പിന്‍വലിക്കണമെന്ന മാള്‍ട്ടീസ് സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.
മാള്‍ട്ടയുടെ മൂന്ന് റൈഡ്‌ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളായ ബോള്‍ട്ട്, ഇ ക്യാബ്‌സ്, യൂബര്‍ എന്നിവയ്ക്ക് ഈ ആഴ്ച ആദ്യം തന്നെ ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട നോട്ടീസ് നല്‍കിയിരുന്നു. ക്രമരഹിതമായ ഓണ്‍സ്ട്രീറ്റ് പാര്‍ക്കിംഗ് തടയുന്നതിനായി ആപ്പുകളില്‍ നിന്ന് ഏകദേശം 900 ക്യാബുകള്‍ ബ്ലോക്ക് ചെയ്യാനായിരുന്നു ഉത്തരവ്. ഇത്തരത്തില്‍ തിരിച്ചറിഞ്ഞ എല്ലാ വാഹനങ്ങളും താല്‍ക്കാലികമായി റൈഡ്‌ഹെയ്‌ലിംഗ് ആപ്പുകള്‍ നിര്‍ത്തിവച്ചിരിക്കെ, പെര്‍മിറ്റില്ലാതെ പ്രവര്‍ത്തിച്ച 12 വൈപ്ലേറ്റ് വാഹനങ്ങള്‍ പിടിച്ചെടുത്തതായി വെള്ളിയാഴ്ച ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട പറഞ്ഞു.