യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു
ഇന്ത്യക്കാരെ ദുഃഖത്തിലാഴ്ത്തി യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൂടെ ജീവന് പോലിഞ്ഞിരിക്കുകയാണ്.
വിന്നിറ്റ്സിയയിലാണ് ഒരു ഇന്ത്യന്‍ വിദ്യാര്ത്ഥിയുടെകൂടി ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്. ചന്ദന്‍ ജിന്‍ഡാല്‍ (21) ആണ് മരണപ്പെട്ടത്. പഞ്ചാബിലെ ബുര്‍നാല സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ നാല് വര്‍ഷമായി വിന്നിറ്റ്സിയയില്‍ പഠിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഖാര്ക്കീവില് ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്ബോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.വിദേശ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി മരണവിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യന്‍ എംബസി അറിയിപ്പ് നല്‍കിക്കഴിഞ്ഞു.അതേസമയം, കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. 65 കിലോ മീറ്റര്‍ നീളം വരുന്ന വമ്ബന്‍ റഷ്യന്‍ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെയാണ് കീവില്‍ നിന്ന് എല്ലാ പൗരന്മാരോടും അടിയന്തരമായി ഒഴിയാന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കീവിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് എംബസി അടച്ചത്. എംബസി താല്‍ക്കാലികമായി ലിവീവിലേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: