മാൾട്ടാ വാർത്തകൾ
സെൻ്റ് ജൂലിയൻസിലെ ബസ് അപകടം : പാക് പൗരനായ ടാലിഞ്ച ഡ്രൈവർ മരണമടഞ്ഞു
സെൻ്റ് ജൂലിയൻസിൽ ബസ് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ മരണമടഞ്ഞു. പാക് പൗരനായ ഹുസൈൻ ഷാ ആണ് മരണമടഞ്ഞതെന്ന് ടാലിഞ്ച സ്ഥിരീകരിച്ചു. 37 കാരനായ ഹുസൈൻ നാലുകുട്ടികളുടെ പിതാവാണ്. “യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ബസ് ഡ്രൈവറായും സ്കൂൾ ബസ് ഡ്രൈവറായും വർഷങ്ങളോളം ജോലി ചെയ്ത ശേഷമാണ് ഹുസൈൻ ടാലിഞ്ചക്ക് ഒപ്പം ചേർന്നത്. ഇന്നലെ രാവിലെ 10.30ന് ഹുസൈൻ ഓടിച്ചിരുന്ന ബസ് തിരക്കേറിയ ട്രിക്ക് മിക്കേൽ ആൻ്റൺ വാസല്ലിയിലെ സെൻട്രൽ സ്ട്രിപ്പിൽ ഇടിക്കുകയായിരുന്നു. നക്‌സറിൽ നിന്നുള്ള 39 കാരിയായ ഒരു വനിതാ ഡ്രൈവർ ഓടിച്ചിരുന്ന ഫോർഡ് ടൂർണിയോ കൊറിയർ വാനും അപകടത്തിൽ പെട്ടു. യുവതിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.