അന്തർദേശീയം

യുഎസിൽ ആണും പെണ്ണും മാത്രം മതി; ‘ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും’ : ട്രംപ്

വാഷിങ്ടൺ : ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഇനി യുഎസിൽ ഉണ്ടാവുകയുള്ളുവെന്നും പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന പരിപാടിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാൻസ്​ജെൻഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കാനുമുള്ള ഉത്തരവുകളില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു. ‘അമേരിക്കയില്‍ ഇനി ആണും ​പെണ്ണുമെന്ന രണ്ട് ജെൻഡറുകൾ മാത്രമേയുണ്ടാവുകയുള്ളു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. അതു പോലെ കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നത് അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു.

ഡ​മോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടികൾ ട്രാൻസ്ജെൻഡർ രാഷ്ട്രിയത്തിൽ വൈരുദ്ധ്യാത്മക നിലപാടുകളാണ് സ്വീകരിക്കുന്നത്, അതിനാൽ തന്നെ ട്രംപ് നിലപാട് യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രസംഗത്തില്‍ ട്രംപ് തന്റെ വരാനിക്കുന്ന പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നേരിടുമെന്നും, മയക്കുമരുന്ന് കാര്‍ട്ടലുകളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡിൽ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും മൂന്നാം ലോക മഹായുദ്ധം തടയുമെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്കൻ മണ്ണിൽ പ്രവർത്തിക്കുന്ന ഈ ക്രിമിനൽ ശൃംഖല തകർക്കുകയും നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button