ഇലക്ട്രോണിക് ഉപകരണങ്ങളും ടോയ്ലറ്ററികളും പുറത്തെടുക്കേണ്ട, മാൾട്ട എയർപോർട്ടിലെ ബാഗേജ് പരിശോധന അനായാസമാകും
മാൾട്ട എയർപ്പോർട്ടിലെത്തുമ്പോൾ ബാഗേജിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളും ടോയ്ലറ്ററികളും ഇനി നീക്കം ചെയ്യേണ്ടതില്ല. എയർപോർട്ടിൽ സ്ഥാപിച്ച ആറ് പുതിയ 3D സെക്യൂരിറ്റി സ്കാനറുകൾ പ്രവർത്തനം തുടങ്ങിയതോടെയാണ് യാത്രികർക്ക് എയർപോർട്ടിൽ നിന്നും ബാഗേജ് പൊളിച്ച് വസ്തുക്കൾ കാണിച്ചുകൊടുക്കണ്ട അവസ്ഥക്ക് അറുതിയാകുന്നത്.
എയർപോർട്ട് സുരക്ഷാ ജീവനക്കാർക്ക് 3D ചിത്രങ്ങളും മുൻ മോഡലുകളേക്കാൾ കൂടുതൽ വിശദമായ വിവരങ്ങളും നൽകുന്ന സാങ്കേതിക വിദ്യയാണ് പുതിയ സ്കാനറുകളുടെ സവിശേഷത.
സ്കാൻ ചെയ്ത ഇനങ്ങളുടെ 3D ഇമേജുകൾ കാണാനും കൈകാര്യം ചെയ്യാനും ജീവനക്കാരെ അനുവദിക്കുന്നതരത്തിലാണ് മെഷീന്റെ നിർമാണം. കൂടാതെ ദ്രാവകങ്ങൾ ഒരു ഭീഷണിയാണോ എന്ന് സ്വയമേവ നിർണ്ണയിക്കുമ്പോൾ അവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും കഴിയും. C3 സ്കാനറുകൾ എന്നറിയപ്പെടുന്ന ഓരോ സ്കാനറിനും ഏകദേശം 500,000 യൂറോയാണ് മുതൽമുടക്ക്. അതായത് ഏകദേശം 3 ദശലക്ഷം യൂറോയുടെ നിക്ഷേപണത്തിലൂടെയാണ് എയർപോർട്ട് കൂടുതൽ സുരക്ഷിതമാക്കി മാറ്റുന്നതെന്ന് MIA സിഇഒ അലൻ ബോർഗ് വ്യകതമാക്കി. പുതിയ മെഷീനുകൾ പ്രവർത്തനം തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ സുരക്ഷയിലൂടെ അനുവദിച്ച ദ്രാവകത്തിൻ്റെ അളവിലുള്ള പരിധി നീക്കം ചെയ്തിരുന്നു. , 100 മില്ലി നിയന്ത്രണം ശക്തിപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റിലെ പുതിയ യൂറോപ്യൻ കമ്മീഷൻ (ഇസി) നിയന്ത്രണത്തിന് മറുപടിയായി അയവുവരുത്തിയ നിയമങ്ങളിൽ നിന്ന് പിന്മാറാൻ വിമാനത്താവളം നിർബന്ധിതരായി. ഇത്തരത്തിലുള്ള പുതിയ C3 സ്കാനറുകൾ സ്വീകരിച്ച യൂറോപ്പിലെ ആദ്യകാല രാജ്യങ്ങളിലൊന്നാണ് മാൾട്ട.