ചരമംദേശീയം

ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല അ​ന്ത​രി​ച്ചു

ച​ണ്ഡി​ഗ​ഡ് : ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ നേ​താ​വു​മാ​യ ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല (89) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഹൃദയസ്തംഭനത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

നാ​ലു ത​വ​ണ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ചൗ​ധ​രി ദേ​വി ലാ​ലി​ന്‍റെ മ​ക​നാ​ണ് ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല. 1935 ലാ​ണ് ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല​യു​ടെ ജ​ന​നം.

ജോ​ലി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൗ​ട്ടാ​ല​യെ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഒ​മ്പ​ത​ര വ​ര്‍​ഷ​ത്തോ​ളം തി​ഹാ​ര്‍ ജ​യി​ലി​ല്‍ ത​ട​വി​ല്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ അ​ഭ​യ് ചൗ​ട്ടാ​ല, അ​ജ​യ് ചൗ​ട്ടാ​ല എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button