കേരളം

രക്ഷാപ്രവർത്തനത്തിന് ചെലവായ തുക; കേന്ദ്രസർക്കാർ കത്തിനെതിരെ മന്ത്രി കെ രാജനും കെവി തോമസും

തിരുവന്തപുരം : രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതിനെതിരെ മന്ത്രി കെ രാജൻ. കേന്ദ്രത്തിൻ്റെത് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മന്ത്രി പറ‍ഞ്ഞു. കേന്ദ്ര ദുരന്ത നിവാരണ നിധിയിലായിരുന്നു കേന്ദ്രം തുക വകയിരുത്തേണ്ടത്. കേന്ദ്രം പണം ആവശ്യപ്പെട്ടത് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

ദുരന്ത മേഖലയിൽ നൽകണ്ടേ പണം നൽകാതെയാണ് ചെയ്ത സാഹയത്തിന് പണം ചോദിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്രത്തിന് മറുപടി കത്ത് നൽകുമെന്ന് പണം നൽകാൻ കഴിയാത്തതിൻ്റെ സാഹചര്യം വ്യക്തമാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് കെ വി തോമസ് പറഞ്ഞു. സേവനം ചെയ്തതിന് കാശു വാങ്ങുന്നത് എന്തിനാണെന്ന് കെ വി തോമസ് ചോദിച്ചു.

കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചന. കേരളത്തിനോട് കേന്ദ്രത്തിന്റേത് നെഗറ്റീവായ സമീപനം. കേരളത്തിനോടുള്ള ഈ സമീപനം രാഷ്ട്രീയ കാരണമെന്ന് കെ വി തോമസ് പറഞ്ഞു. തുക ആവശ്യപ്പെട്ടത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു. തമിഴ്നാട്ടിനും,ആന്ധ്രപ്രദേശിനും നിമിഷങ്ങൾക്കകം സഹായം നൽകിയെന്നും കെവി തോമസ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കേരളത്തിന് അയച്ച കത്ത് പുറത്ത് ഇന്നലെ പുറത്തുവന്നിരുന്നു. എയർലിഫ്റ്റിന് ചെലവായ 132 കോടി തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നത്. 2019 മുതൽ 2024വരെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ചെലവായ തുക നൽകണമെന്ന കത്ത് കേരളത്തിന് ഉണ്ടാക്കിയ സമ്മർദ്ദം ചെറുതല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button