റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം ബഹിഷ്ക്കരിച്ച് ആറ് ഇ.യു അംഗരാജ്യങ്ങൾ
മാള്‍ട്ടയില്‍ നടക്കുന്ന OSCE കോണ്‍ഫറന്‍സില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം ബഹിഷ്ക്കരിച്ച് ആറ് ഇ.യു അംഗരാജ്യങ്ങള്‍. പോളണ്ട്, ലിത്വാനിയ, ലാത്വിയ, റൊമാനിയ, എസ്‌തോണിയ, ചെക്കിയ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരാണ് സെര്‍ജി ലാവ്‌റോവ് സംസാരിച്ചു തുടങ്ങിയപ്പോള്‍ മുറി വിട്ടത്. ഒഎസ്‌സിഇ അംഗരാജ്യങ്ങളുടെയോഗത്തില്‍ താ’ഖാലി വേദിയില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി.
മാള്‍ട്ടീസ് വിദേശകാര്യ മന്ത്രിയും ഒഎസ്‌സിഇ ചെയര്‍മാനുമായ ഇയാന്‍ ബോര്‍ഗ് റഷ്യയോട് ഉക്രെയ്‌നില്‍ നിന്ന് പിന്മാറാനും യുദ്ധ തീവ്രത കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും അതൊന്നും മുഖവിലയ്ക്ക് എടുക്കാത്ത പോലെയാണ് ലാവ്‌റോവ് സംസാരിച്ചത്. . റഷ്യ ഉക്രെയിന്‍ സംഘര്‍ഷമടക്കം നിരവധി കാര്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് ലാവ്‌റോവ് താ’ഖാലിയില്‍ പ്രസംഗിച്ചത്. നാറ്റോയും ഈയുവും ഹെല്‍സിങ്കി തത്വങ്ങളെ മറക്കുകയാണ്. ഉക്രെയ്‌നിന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ടാങ്ക് വിരുദ്ധ ആയുധങ്ങളും മുള്ളുവേലിയും ‘ശീതയുദ്ധത്തിന്റെ പുനര്‍ജന്മമാണ്, ‘റഷ്യയെ താഴെയിറക്കുകയും യുദ്ധക്കളത്തില്‍ പരാജയപ്പെടുത്തുകയും ചെയ്യുക’ എന്നതാണ് ഉക്രെയ്‌നിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ലക്ഷ്യംലാവ്‌റോവ് കുറ്റപ്പെടുത്തി. തന്റെ വക്താവ് മരിയ സഖറോവയുടെ മാള്‍ട്ട കോണ്‍ഫറന്‍സിനായുള്ള വിസ റദ്ദാക്കിയത് സമവായം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കുറിച്ചും ലാവ്‌റോവ് കുറ്റപ്പെടുത്തി.
അതേസമയം, റഷ്യയാണ് നമ്മുടെ പൊതു സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് ഉക്രേനിയന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഗ വ്യാഴാഴ്ച യോഗത്തില്‍ പറഞ്ഞു.’റഷ്യ ഒരു പങ്കാളിയല്ല; അത് നമ്മുടെ പൊതു സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ്. OSCEയിലെ റഷ്യയുടെ പങ്കാളിത്തം യൂറോപ്പിലെ സഹകരണത്തിന് ഭീഷണിയാണ്,’ അദ്ദേഹം പറഞ്ഞു.’തെറ്റായ വിവരങ്ങളുടെ സുനാമി’ പ്രചരിപ്പിച്ചത് ലാവ്‌റോവ് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആരോപിച്ചു, ഉക്രെയ്‌നിലെ യുദ്ധം രൂക്ഷമാക്കിയതില്‍ മോസ്‌കോയെ അദ്ദേഹം കുറ്റപ്പെടുത്തി. ഉക്രെയ്‌നുമായുള്ള യുദ്ധത്തില്‍ യുദ്ധം ചെയ്യാന്‍ ഉത്തരകൊറിയ സൈന്യത്തെ അയയ്ക്കുന്നതായും ‘ആണവ പ്രക്ഷേപണ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഉക്രെയ്‌നിന്റെ ഊര്‍ജത്തിനുമേലുള്ള ആക്രമണം ഈ മുറിയിലുള്ള എല്ലാ രാജ്യങ്ങള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നതായും’ അദ്ദേഹം പരാമര്‍ശിച്ചു.