കേരളം

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം പലിശ സഹിതം തിരിച്ചടയ്ക്കണം : കേന്ദ്രസർക്കാർ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി നൽകുന്ന ധനസഹായം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ.

സംസ്ഥാന സർക്കാരിൻ്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്ര ധനമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരിക്കുന്നത്.

ഇതിലൂടെ കേന്ദ്രം തള്ളുന്നത് വി ജി എഫ് തിരിച്ചടവ് കേരള സര്‍ക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദമാണ്. കേന്ദ്രസർക്കാർ ധനസഹായം എന്ന നിലയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകേണ്ടത് 817.80 കോടി രൂപയാണ്.

എന്നാൽ, ഇത് അനുവദിക്കണമെങ്കിൽ ഭാവിയിൽ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കിയുള്ള തുക തിരിച്ചടയ്ക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. തൂത്തുക്കുടി അടക്കമുള്ള തുറമുഖങ്ങൾക്ക് ധനസഹായം അനുവദിച്ച കേന്ദ്രസർക്കാർ കേരളത്തോട് മാത്രം അവഗണന കാണിക്കുകയാണ്. ഈ വിവേചനത്തിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button