മാൾട്ടീസ് സ്‌കൂളുകൾക്ക് നേരെ വ്യാപക ഇമെയിൽ ബോംബ് ഭീഷണി
മാള്‍ട്ടീസ് സ്‌കൂളുകള്‍ക്ക് നേരെ വ്യാപക ഇമെയില്‍ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് വിദേശ ഐപി വിലാസത്തില്‍ നിന്ന് രാജ്യത്തെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി എത്തിയത്. മാള്‍ട്ടയിലെയും ഗോസോയിലെയും എല്ലാ സ്‌റ്റേറ്റ് സ്‌കൂളുകള്‍ക്കും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായും നിരവധി സ്വകാര്യ, ചര്‍ച്ച് സ്‌കൂളുകളും ലക്ഷ്യമിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ടൈംസ് ഓഫ് മാള്‍ട്ടയോട് പറഞ്ഞു.
സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ശേഖരിച്ച ഇമെയില്‍ വിലാസങ്ങളിലേക്ക് കൂട്ടമായി അയച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. 90 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഭീഷണി ഇമെയില്‍ ലഭിച്ചുവെന്നാണ് പ്രാഥമിക വിവരം. നക്‌സറിലെ ജിയോവാനി കുര്‍മി ഹയര്‍ സെക്കന്‍ഡറിയില്‍ ബോംബ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ രാവിലെ 7.30 ഓടെയാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ, സ്ലീമ, സെന്റ് ജൂലിയന്‍സ്, പിയറ്റ, ടാര്‍ക്‌സിന്‍, സാന്താ വെനേര എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെ മറ്റ് സ്‌കൂളുകളില്‍ സമാനമായ ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. അതിനിടെ, പെംബ്രോക്കിലെ സെന്റ് മൈക്കിള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, വലെറ്റയിലെ സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് കോളേജിലെ വിദ്യാര്‍ത്ഥികളെ കുറച്ച് സമയത്തേക്ക് പിജാസ റെജീനയിലേക്ക് മാറ്റി, ആവശ്യമായ പരിശോധനകള്‍ സന്ദേശമാണ് നടത്തി.
എല്ലാ സ്‌കൂളുകള്‍ക്കും ഒരേ തരത്തിലുള്ള ഇമെയില്‍ ലഭിച്ചത്. എല്ലാ സ്‌കൂളുകളും ഒരു ദിവസം അടച്ചിടാന്‍ അധികൃതര്‍ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും ബോംബ് വിദഗ്ധരുടെ നിര്‍ദേശപ്രകാരം അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം ഇമെയിലിനെയും അതിന്റെ ഉത്ഭവത്തെയും കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇമെയിലുകള്‍ അയച്ചത് ഒരു വിദേശ ഐപി വിലാസത്തില്‍ നിന്നാണെന്നാണ് പ്രാഥമിക സൂചനകള്‍, എന്നാല്‍ ഒരു വിപിഎന്‍ പിന്നില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.